ഡാറ്റാ എന്‍ട്രി ഒഴിവ്
പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാസര്‍കോട് ഐസിഡിഎസ് പരിധിയില്‍ താമസിക്കുന്നവരാവണം. ഡാറ്റാ എന്‍ട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും. കൂടിക്കാഴ്ച ജൂണ്‍ 15ന് രാവിലെ 11ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തില്‍.
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ നിയമനം
വയനാട് ജില്ലയില്‍ ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വയനാട് ജില്ലയില്‍ ഗവ. സ്‌കൂളുകളില്‍ 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ കായികാദ്ധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള അധ്യാപകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പ്രധാന അദ്ധ്യാപകന്റെ സേവന സാക്ഷ്യപത്രം സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.
റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്
കാസര്‍കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെ ആവശ്യമുണ്ട്. യോഗ്യത എഞ്ചിനീയറിംഗ് ബിരുദം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓണറേറിയം വ്യവസ്ഥയില്‍ വേതനം നല്‍കും. ജൂണ്‍ 15ന് മുമ്പ് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9995968221, 8281121308.
ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിലേയ്ക്ക് ഒരു ഡ്രൈവറുടെ ഒഴിവുണ്ട്. ആംബുലന്‍സ് ഡ്രൈവിംഗിന് നിശ്ചിത യോഗ്യതയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിര താമസക്കാരായ 22നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിചയസമ്പത്തുള്ളവര്‍ക്കും സാമൂഹ്യസേവനത്തിന് താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0480-2751462
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഎംഇ അംഗീകൃത ബിഎസ്സി ന്യൂറോ ഇലക്ട്രോ – ഫിസിയോളജി (ബിഎസ്സി. ഇപി) ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡിഎന്‍ടി) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോഴ്സിന് ശേഷം ആറ് മാസത്തെ പരിചയം. പ്രായപരിധി 2022 ജനിവരി ഒന്നിന് 18-36. താല്‍പ്പര്യമുള്ളവര്‍ യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും , പകര്‍പ്പും സഹിതം 15/06/2022 (ബുധനാഴ്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.
Comments
Post a Comment