താൽക്കാലിക ഒഴിവുകൾ

താൽക്കാലിക ഒഴിവുകൾ 

    എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തില് സ്റ്റോർകീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ടും ഒബിസി വിഭാഗത്തിൽ രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും ഷിപ്പ് യാർഡ്/എന്ജിനീയറിംഗ് കമ്പനി/ സര്ക്കാര് കമ്പനി/ സ്ഥാപനം/ അർദ്ധ സർക്കാർ കമ്പനി/ സ്ഥാപനം എന്നിവയിൽ എവിടെയെങ്കിലും നാല് വര്ഷത്തിൽ കുറയാതെയുളള സ്റ്റോർകീപ്പിങ് പരിചയം. ശമ്പള സ്കെയിൽ : 23,500 - 77,000 . പ്രായം ജൂൺ ആറ് 2022 ന് 18- 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം ) നിശ്ചിത യോഗ്യതയുളള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സൽ സെര്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23- ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള NOC ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില് വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സെര്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സെര്ടിഫിക്കറ്റുകൾ ഫാക്ടറി ഇന്സ്പെക്ടര്/ ജോയിന്റ് ഡയറക്ടര് സാക്ഷ്യപ്പെടുത്തിയിരിക്കണം.


സർക്കാർ ആയുർവേദ കോളേജിൽ കരാർ നിയമനം

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 23ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.


മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

    പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:- ജനറല്‍/ ബി.എസ്.സി നഴ്‌സിംഗ്, ഡി.സി.എ/ഡി.സി.എയ്ക്ക് തത്തുല്യയോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യമായ ഒഴിവിന്റെ പ്രായപരിധി 45 വയസ്, ഏക ഒഴിവാണുള്ളത്. ശമ്പളം ദിവസവേതനാടിസ്ഥാനത്തില്‍ 690 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15ന് വൈകുന്നേരം അഞ്ചു വരെ.


ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

    കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.


NOTE : പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു സ്വയം ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.



Comments