എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം

   തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കായി അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ അത് പുതുക്കാനുള്ള സമയപരിധി 30/04/2022 വരെ ഉണ്ടായിരുന്നത് പുതിയ ഗവൺമെന്റ്  ഉത്തരവ് പ്രകാരം  31/05/2022 വരെയായി നീട്ടിയിരിക്കുന്നു.


01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ  കഴിയാത്ത  സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ തണുത്ത സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.


 ഉത്തരവിൻ പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.

Comments